തിരുവനന്തപുരത്ത് പിക്കപ്പ് ഓട്ടോ ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

DROWNED TO DEATH

തിരുവനന്തപുരം: ചെമ്പഴന്തിയിൽ അൻപതുകാരനായ പിക്കപ്പ് ഓട്ടോ ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശിയായ ബിജു കുമാറാണ് മരിച്ചത്. ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്രത്തിലെ കുളത്തിലാണ് ഇന്ന് ബിജു കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് ശ്രീകാര്യം പോലീസ് സംഘം ഉടനടി സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ക്ഷേത്രക്കുളത്തിൽ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
ബിജു കുമാറിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ നിന്നും ബിജു കുമാറിന്റെ ബന്ധുക്കളിൽ നിന്നും ശ്രീകാര്യം പോലീസ് മൊഴിയെടുത്ത് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Tags