അയൽവാസി അസഭ്യം പറഞ്ഞു ; തിരുവനന്തപുരത്ത് മനംനൊന്ത് ജീവനൊടുക്കി 18കാരി

death
death

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് പതിനെട്ടുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം വെങ്ങാനൂർ പഞ്ചായത്തിൽ നെല്ലിവിളയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഞെടിഞ്ഞിലിൽ ചരുവിള വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഒന്നാം നിലയിലാണ് പെൺകുട്ടി തൂങ്ങിമരിച്ചത്.

tRootC1469263">

അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിന്റെ പേരിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് ആരോപണം. അയൽവാസിയുടെ മകൻ രണ്ടാമത് വിവാഹിതനായിരുന്നു. ഇയാളുടെ ആദ്യ ഭാര്യ, കഴിഞ്ഞ ദിവസം അനുഷയുടെ വീട്ടിലെത്തുകയും തുടർന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. ഇതിന് സഹായം നൽകിയത് അനുഷയാണെന്ന് ആരോപിച്ച് അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞെന്നാണ് ആരോപണം.

ഇതേതുടർന്ന് പിന്നാലെ പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. പാറശ്ശാല ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടിയ വിദ്യാർത്ഥിയായിരുന്നു അനുഷ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

 

Tags