തിരുവനന്തപുരത്ത് ഇന്ത്യൻ മിസൈൽമാൻ ശില്പംഒരുങ്ങുന്നു


ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഹാത്മാ ഗാന്ധി ശില്പം തീർത്തതും ഉണ്ണികാനായിയുടെ ശില്പകലാജീവിതത്തിലെ അടയാളപ്പെടുത്തലാണ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ത്യൻ മിസൈൽമാന് ശില്പംഒരുങ്ങുന്നു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പള്ളിത്തുറ വാർഡിൽ ISRO കവാടത്തിൽ സേറ്റഷൻ കടവ് ജഗ്ഷനിൽ അബ്ദുൾ കലാം പാർക്കിൽ തിരുവനന്തപുരം നഗരസഭയിലാണ് കലാം ശില്പം ഒരുക്കുന്നത് . പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് 10 അടി ഉയരത്തിൽ ചെറു പുഞ്ചിരിയോട് കൂടി കൈയ്യും മുന്നിൽ കെട്ടി കൊട്ടും ഇട്ട് മുന്നോട്ട് നോക്കുന്ന രീതിയിൽ മെറ്റൽ ഗ്ലാസിൽ എപിജെ അബ്ദുൾ കലാം ശില്പം ഒരുക്കുന്നത്.
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ കാനായിലാണ് ഉണ്ണി കാനായി ശില്പം നിർമ്മാണം തുടങ്ങിയത്. ശില്പം നിർമ്മാണം വിലയിരുത്താൻ തിരുവനന്തപുരം നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ കൗൺസിലറായ അജിത്ത് രവീന്ദ്രൻ എന്നിവർ ശില്പത്തിന്റെ ആദ്യ രൂപം കാണാൻ പയ്യന്നൂർ കാനായിൽ ശില്പിയുടെ പണിപ്പുരയിൽ എത്തിയിരിന്നു. കലാം ശില്പത്തിന്റെ അവസാന മിനുക്ക് പണി തിരുവനന്തപുരം കനകകുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിന് സമീപം ശ്രീനാരായണ ഗുരു വിശ്വസംസ്കാര ഭവൻ കോമ്പോണ്ടിൽ വച്ചാണ് പൂർത്തിയാക്കിത്.

ഇതിന് മുൻപ് തിരുവനന്തപുരം പട്ടണത്തിൽ പട്ടത്ത് AKG ശില്പം മ്യൂസിയത്തിന് സമീപം ശ്രീനാരായണ ഗുരു, സി അച്യുത മേനോനും ശില്പവും,പട്ടത്ത് ഇന്ത്യൻ മിൽക്ക് മാൻ വർഗ്ഗീസ് കുര്യൻ, പട്ടത്ത് ഇന്ത്യൻ മിൽക്ക് മാൻ വർഗ്ഗീസ് കുര്യൻ, വഞ്ചിയൂർ ജംഗഷിൽ ഇഎംഎസ്, എകെജി ശില്പം, കരകുളത്ത് കെപി കരുണാകരൻ, സെട്രൽ ലൈബ്രറിയിൽ സിവി രാമൻപിള്ള ശില്പം എന്നിവ തിരുവനന്തപുരം പട്ടണത്തിൽ ശില്പി ഉണ്ണി കാനായി ഒരുക്കിയ ശില്പങ്ങളാണ്.
കൂടാത കഴിഞ്ഞ മാസം ഗുരുവായൂരമ്പലത്തിൽ കിഴക്കേ നടയിൽ സ്ഥാപിച്ച 5000 കിലേ വെങ്കലത്തിൽ തീർത്ത മഞ്ജുളാൽ ഗരുഡ ശില്പവും അടുത്ത മാസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശിവവെങ്കല ശില്പവും ഒരുക്കിയത് ശില്പി ഉണ്ണി കാനായിയാണ് .
എപിജെ അബ്ദുൾ കലാം ശില്പം അടുത്തയാഴ്ച്ച അനാച്ഛാദനം ചെയ്യും. ഇതിന് മുൻപ് തലശ്ശേരി ട്രാഫിക്കിലും, പയ്യന്നൂർ കോളേജിലും, പയ്യന്നൂർ നഗരസഭയുടെ കുട്ടികളുടെ പാർക്കിലും ശില്പി ഉണ്ണി കാനായി എപിജെ അബ്ദുൾ കലാം ശില്പം നിർമ്മിച്ചിരിന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഹാത്മാ ഗാന്ധി ശില്പം തീർത്തതും ഉണ്ണികാനായിയുടെ ശില്പകലാജീവിതത്തിലെ അടയാളപ്പെടുത്തലാണ്.