തിരുവനന്തപുരം സർക്കാർ സംഗീത കോളേജിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്

job
job

തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ സംഗീത കോളേജിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 2025 ജനുവരി 1 ന് 41 വയസ് കവിയാൻ പാടില്ല. ബി.ടെക് ഇലക്ട്രിക്കൽ എൻജിനിയറിംഗും റിക്കാർഡിംഗ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

tRootC1469263">

താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 31 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.
 

Tags