തിരുവനന്തപുരത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ചതായി പരാതി; മനപൂര്‍വ്വം കളളക്കേസില്‍ കുടുക്കിയതെന്ന് പ്രതി

excise jeep
excise jeep

താന്‍ കഞ്ചാവുകേസില്‍ പ്രതിയല്ലെന്നും എക്‌സൈസ് മനപൂര്‍വ്വം കളളക്കേസില്‍ കുടുക്കിയതാണെന്നും അല്‍ത്താഫ് പറഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ചതായി പരാതി. ബാലരാമപുരത്ത് തച്ചന്‍വിളയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തച്ചന്‍വിള സ്വദേശി അല്‍ത്താഫിനെ പിടികൂടാനാണ് എക്‌സൈസ് സംഘം എത്തിയത്. ഉദ്യോഗസ്ഥരെ സ്ത്രീകളടക്കം മര്‍ദിച്ചെന്നാണ് പരാതി. 

അല്‍ത്താഫ് കഞ്ചാവ് കേസിലെ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവുകേസില്‍ പ്രതിയല്ലെന്നും എക്‌സൈസ് മനപൂര്‍വ്വം കളളക്കേസില്‍ കുടുക്കിയതാണെന്നും അല്‍ത്താഫ് പറഞ്ഞു. എക്‌സൈസ് സംഘം തന്റെ വീട്ടിലെത്തി അതിക്രമം നടത്തിയെന്നും അല്‍ത്താഫ് ആരോപിച്ചു. ഇരുകൂട്ടരും നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

tRootC1469263">

Tags