തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; 3 യുവാക്കൾ‌ക്ക് ദാരുണാന്ത്യം

accident-alappuzha

 തിരുവനന്തപുരം: ആര്യനാട്  - നെടുമങ്ങാട് റോഡിൽ ഉഴമലയ്ക്കൽ ആശുപത്രിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശി ബിനോയ് (21) എന്നിവരാണു മരിച്ചത്. 

tRootC1469263">

ഗുരുതരമായി പരുക്കേറ്റ പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവിനെ (21) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ രാത്രി 10.45ന് ആണ് അപകടം. രണ്ടുപേർ അപകട സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. 

Tags