എസ് ഐ ആർ പ്രക്രിയയിൽ വിദ്യാർത്ഥികൾ പങ്കാളികളാകുന്നത് സ്വമേധയാ ആയിരിക്കും,ആരെയും നിർബന്ധിക്കില്ല : നിലപാട് വ്യക്തമാക്കി തിരുവനന്തപുരം കളക്ടർ

ANUKUMARI

സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണ പ്രക്രിയയിൽ (എസ് ഐ ആർ) വിദ്യാർത്ഥികൾ പങ്കാളികളാകുന്നത് സ്വമേധയാ ആയിരിക്കുമെന്നും ആരെയും നിർബന്ധിക്കില്ലെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി. വിദ്യാർത്ഥികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടർ. 

മന്ത്രിയുടെ നിർദ്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഒഴിവാകാമെന്നും കളക്ടർ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി തന്നോട് നേരിട്ട് നിർദ്ദേശിച്ചതായും കളക്ടർ കൂട്ടിച്ചേർത്തു.

Tags