മലിനീകരണ നിയന്ത്രണ ബോർഡിൽ സയന്റിഫിക് അപ്രന്റിസ് ആകാം; ജനുവരി 13-ന് വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ പരിശീലന കാലാവധിയിലേക്കാണ് നിയമനം. താത്പര്യമുള്ളവർക്ക് ജനുവരി 13-ന് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.
tRootC1469263">യോഗ്യതകളും മറ്റ് വിവരങ്ങളും
വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി, മൈക്രോബയോളജി, അല്ലെങ്കിൽ എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം (PG).
പ്രായപരിധി: 19 മുതൽ 32 വയസ്സ് വരെ.
ഇന്റർവ്യൂ വിവരങ്ങൾ
തീയതി: 2026 ജനുവരി 13
സമയം: രാവിലെ 11 മണി
സ്ഥലം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, TC 12/96 (4,5), പ്ലാമൂട് ജംഗ്ഷൻ, പട്ടം പി.ഒ, തിരുവനന്തപുരം – 695004.
ഹാജരാക്കേണ്ട രേഖകൾ
ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, മുൻപരിചയ രേഖകൾ എന്നിവയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0471-2303844
വെബ്സൈറ്റ്: www.kspcb.kerala.gov.in
.jpg)


