ആർ സി സി യിൽ ഫെല്ലോഷിന് അവസരം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ‘ ഫെല്ലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിങ് ’ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 24 വൈകിട്ട് 4 മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. എംസിഐ അംഗീകരിച്ച എംബിബിഎസ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. 40 വയസാണ് പ്രായപരിധി. എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുക.
tRootC1469263">തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് 47, 000 രൂപ സ്റ്റൈപൻഡ് ഓരോ മാസവും ലഭിക്കും. കോഴ്സിന് ജോയിൻ ചെയ്യുന്ന വിദ്യാർഥികൾ 10000 രൂപ കോഷൻ ഡെപ്പോസിറ്റ് ആയി നൽകണം. കോഴ്സ് പൂർത്തീകരിക്കുന്ന സമയം വിദ്യാർത്ഥികൾക്ക് ഈ തുക തിരികെ ലഭിക്കും. 1000 രൂപയാണ് അപേക്ഷ ഫീസ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
.jpg)


