ഓപ്പറേഷൻ തൂഫാൻ: 227 പേരെ അറസ്റ്റ് ചെയ്തു: എം.ഡി.എം.എയും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു.

Operation Toofan

ഓപ്പറേഷൻ തൂഫാൻറെ  ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ  പരിശോധനയിൽ 227 പേർ അറസ്റ്റിലായി.209 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് എട്ടു കേസുകളും കൊമേഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും കൂടാതെ  കോപ്റ്റ(COTPA) പ്രകാരം 66 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇവരിൽ നിന്ന് 36.927 ഗ്രാം എം.ഡി.എം.എയും 8 ഗ്രാം ഹാഷിഷും  33.623 കി.ഗ്രാം കഞ്ചാവും 0.50 ഗ്രാം ഹെറോയിനും  പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇതുവരെ 5134 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 5504 അറസ്റ്റുകൾ നടന്നു.ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 3370.479 ഗ്രാം.കഞ്ചാവ് 420.469 കി.ഗ്രാം.ഓപ്പറേഷൻ തുപ്പാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 86 ബോധവൽക്കരണ ക്ലാസുകളും 5 കൗൺസിലിങ്ങുകളും നടത്തി.  ഇതുവരെ നടത്തിയ ആകെ ബോധവൽക്കരണ ക്ലാസ്സുകളുടെ എണ്ണം 5558 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 262 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നെതൃത്വത്തിൽ ആകെ 4897 ബോധവത്ക്കരണ പരിപാടികളുംനടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

Tags