നെയ്യാറ്റിൻകരയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

Expatriate dies after being struck by lightning in Kuwait

 തിരുവനന്തപുരം : ജില്ലയിലെ നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. വീടുപണി നടക്കുന്നതിനിടയിലാണ് തൊഴിലാളികൾക്ക് മിന്നലേറ്റത്. അപകടത്തിൽ വിൻസെന്റ് എന്നയാളാണ് മരിച്ചത്.

ഇതിനിടയിൽ, പൊന്മുടിയിൽ പാർക്കിങ് സ്ഥലത്ത് ജോലി ചെയ്യുന്നതിനിടയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനായ പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർക്കും (മണിയൻ – 67) ഇടിമിന്നലേറ്റു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags