നെടുമങ്ങാട് ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; പരീക്ഷ ഏപ്രിൽ 21-ന്
Apr 20, 2026, 19:14 IST
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിനായുള്ള അഭിരുചി പരീക്ഷ ഏപ്രിൽ 21-ന് നടക്കും. ഏപ്രിൽ 21 രാവിലെ 10.00 മുതൽ 11.45 വരെയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാർത്ഥികൾ രക്ഷിതാവിനൊപ്പം തിരിച്ചറിയൽ രേഖയുമായി രാവിലെ 9.00-ന് സ്‌കൂളിൽ എത്തണം. ഏപ്രിൽ 21 വൈകുന്നേരം 4.00 മണിക്ക് ഫലം പ്രഖ്യാപിക്കും.
പരാതികൾ സമർപ്പിക്കാൻ ഏപ്രിൽ 22 വൈകുന്നേരം 4.00 മണി വരെ സമയം അനുവദിക്കും. അന്തിമ റാങ്ക് പട്ടിക ഏപ്രിൽ 24 രാവിലെ 11.00-ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 27 മുതൽ 30 വരെ (റാങ്ക് പട്ടിക പ്രകാരം)സ്‌കൂളിൽ പ്രവേശനം നടത്തും. മേയ് 29ന് പ്രവേശന നടപടികൾ പൂർത്തീകരിക്കും.വിശദവിവരങ്ങൾക്ക്: 9846170024, 6235762545, 7907938093, 9446686362
.jpg)

