എം വി ശില്പരാജിന്റെ ഇടപെടൽ : തിരുവനന്തപുരം ജില്ലയിൽ ലഹരിക്കെതിരെ നിയമനടപടിക്കും നിരീക്ഷണത്തിനും നിർദ്ദേശം നൽകി എക്സൈസ് ഇന്റലിജിൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ


ചെറുവത്തൂർ: കാസർകോട് ചെറുവത്തൂർ സ്വദേശിയായ പൊതു പ്രവർത്തകൻ എം വി ശില്പരാജ് സിവിൽ സർവീസ് കോച്ചിങ്ങിന്റെ ഭാഗമായി കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നിരവധി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കോച്ചിംഗ് സെന്ററിന്റെ പരിധിയിലാണ് ശില്പരാജ് ലഹരി വിരുദ്ധ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. എക്സൈസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ തന്നെ പുകയില ഉൽപ്പന്നങ്ങൾ വിൽക്കപ്പെടുന്നത് ഇല്ലാതാക്കിയതും ശ്രദ്ധേയമാണ്. എം എസ് ഡബ്യു വിദ്യാർത്ഥിയായിരിക്കെ കണ്ണൂർ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്ര പരിധിയിലും നിരവതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
കോച്ചിങ്ങിനായി തിരുവനന്തപുരത്തുണ്ടായ 3 മാസത്തിനുള്ളിൽ മാത്രം നിരവധി സ്കൂൾ പ്രദേശങ്ങളിലാണ് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി ശില്പരാജ് തെളിവ് സഹിതം എക്സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയിന്റ് കമ്മീഷണർ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും രഹസ്യമായി വിവരശേഖരണം നടത്തുവാനും, നിരീക്ഷണം ഏർപ്പെടുത്തുവാനും, കർശന നിയമനടപടികൾ സ്വീകരിക്കുവാനും നിർദ്ദേശം നൽകുകയും ചെയ്തിട്ടുള്ളത്. തൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് കോർപ്സ് സേനാഗം കൂടിയാണ് ശിൽപരാജ്. കോവിഡ് ദൗത്യത്തിലും, ശബരിമല ദൗത്യത്തിലും, വയനാട് ദുരന്ത ദൗത്യത്തിലുമുണ്ടായിരുന്നു.

2021 ൽ ശില്പരാജിന് കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രശംസ പത്രം നൽകിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച സോഷ്യൽ വർക്ക് വിദ്യാർഥിക്കുള്ള 2024 ലെ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക്സ് അവാർഡ് ജേതാവും കൂടിയാണ് ശില്പരാജ്. എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥരുടെ ഭീമമായ കുറവും നിലവിൽ ഒരു ഉദ്യോഗസ്ഥൻ 1400 വിദ്യാർത്ഥികൾക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന ആനുപാതികതയിൽ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്ത് എന്നത് ഉദ്ധരിച്ചുകൊണ്ട് എക്സൈസ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരിക്കുകയാണ് ശില്പരാജ്.
എം വി ശില്പരാജ്
9074729374
mvshilparaj23@gmail.com