പാൽവില വർദ്ധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ

Milma

സംസ്ഥാനത്തെ ക്ഷീരമേഖലയെ തകർച്ചയിൽ നിന്നും രക്ഷിക്കുന്നതിനായി ക്ഷീരകർഷകർക്ക് പാൽവില വീണ്ടും വർദ്ധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ.പാൽവില ലിറ്ററിന് പത്ത് രൂപ വർദ്ധിപ്പിക്കുന്നതിന് അനുമതി തേടിക്കൊണ്ട് സംസ്ഥാന സർക്കാരിനുംസംസ്ഥാന ക്ഷീരവിപണന ഫെഡറേഷനുംകത്തയക്കുവാൻമേഖലയൂണിയൻഭരണസമിതിതീരുമാനിച്ചു.

വിപണനം ചെയ്യുന്ന പാലിന് മിൽമ ജൂൺ മാസം ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചിരുന്നു. ഇത് മൂലം ക്ഷീരകർഷകർക്ക് ആവശ്യമായ ഗുണം ലഭിച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പാൽവിലവർദ്ധനവിനായി അനുമതി തേടിയിരിക്കുന്നത്.വർദ്ധിപ്പിക്കുന്ന തുക പൂർണമായും കർഷകർക്ക് നൽകുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തത്.സംസ്ഥാന സർക്കാർ നിയമവിരുദ്ധമായി രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി പിരിച്ചുവിട്ട മിൽമ തിരുവനന്തപുരം മേഖല യൂണിയന്റെ ഭരണസമിതി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പുന:സ്ഥാപിച്ചിരുന്നു.പുനസ്ഥാപിച്ച ഭരണസമിതി ഇന്ന് ചേർന്ന ആദ്യ യോഗത്തിൽ വെച്ച് ക്ഷീരകർഷകർക്ക് പാൽവില വർദ്ധിപ്പിച്ച് നൽകുവാനുള്ള നടപടികൾ ആരംഭിച്ചു.

 ഡിസംബർ മാസം ഒന്നാം തീയതി മുതൽ ക്ഷീരകർഷകർക്ക് മിൽമ കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 100 രൂപ സബ്‌സിഡി നൽകുവാനും ഭരണസമിതി തീരുമാനിച്ചു.തിരുവനന്തപുരം മേഖല യൂണിയനിൽ വിവിധ തസ്തികകളിലായി നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ച് പരീക്ഷ നടത്തിയിട്ടുണ്ടെങ്കിലുംസംസ്ഥാന സർക്കാർ നിയമന നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്.

നടപടികൾ അടിയന്തരമായി പൂർത്തീകരിച്ച് നിയമനം നടത്തുന്നതിന് സർക്കാരിനോട് അനുമതി തേടുന്നതിനും ഇന്നത്തെ ഭരണസമിതിയോഗം തീരുമാനിച്ചു.തിരുവനന്തപുരം മേഖല യൂണിനെതിരെ ഉയർന്നുവന്ന ശബരിമല നെയ്യ് വിവാദത്തിൽ മേഖല യൂണിയന്റെ തീരുമാനപ്രകാരം ഗാർഹിക അന്വേഷണം നടത്തുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും ഭരണസമിതിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ടത് കൊണ്ട് അത് പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നില്ല.അന്വേഷണം തുടരുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കി ആരോപണങ്ങളിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു.ശബരിമലയിലെ അടിയന്തിരാവശ്യം പരിഗണിച്ച് പതിനായിരം ലിറ്റർ നെയ്യ് ഹോൾസെയിൽ നിരക്കിൽ നൽകുന്നതിനും,തുടർന്ന് നെയ്യ് വിതരണം ചെയ്യുന്നതിനുള്ള ഈ-ടെൻഡർ ലഭിക്കുകയാണെങ്കിൽ അത് പ്രകാരം ശബരിമലയിൽ നെയ്യ് വിതരണം ചെയ്യുന്നതിനും ഇന്നേ ദിവസം ഭരണസമിതിഅനുമതി നൽകി.

Tags