തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ 67.47% പോളിംഗ്

PANCHAYATH ELECTION
PANCHAYATH ELECTION

തിരുവനന്തപുരം  : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 67.47 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1965386  പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 2912773 ആണ്. ജില്ലയിലാകെയുള്ള 1353215 പുരുഷ വോട്ടർമാരിൽ 914759 പേരും (67.6%) 1559526 സ്ത്രീ വോട്ടർമാരിൽ 1050610 പേരും (67.37%) 32 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 17 പേരും (53.12%) വോട്ട് രേഖപ്പെടുത്തി. 

tRootC1469263">

കോർപ്പറേഷനിൽ 58.29% പോളിംഗാണ് രേഖപ്പെടുത്തിയത്. 814967 പേരിൽ  475011 പേരാണ് വോട്ട് ചെയ്തത്. 387790 പുരുഷന്മാരിൽ 231580 ( 59.72%) പേരും 427162 സ്ത്രീകളിൽ 243421 (56.99%) പേരും 15 ട്രാൻസ്‌ജെൻഡേഴ്സിൽ 10 പേരും(66.67%) വോട്ട് രേഖപ്പെടുത്തി. 

മുനിസിപ്പാലിറ്റിയിൽ നെയ്യാറ്റിൻകരയാണ് കൂടുതൽ പോളിങ് നടന്നത്. 70.48 ശതമാനം.   66808 വോട്ടർമാരിൽ 47085 പേർ വോട്ട് ചെയ്തു.  വർക്കല മുനിസിപ്പാലിയിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 66.39 ശതമാനം. 33911 വോട്ടർമാരിൽ 22514 പേരാണ് വോട്ട് ചെയ്തത്.

മുനിസിപ്പാലിറ്റി ( ആകെ വോട്ടർമാർ , വോട്ട് ചെയ്തവർ, പോളിങ് ശതമാനം)
1. ആറ്റിങ്ങൽ -  32826- 22606- 68.87%
2. നെടുമങ്ങാട് - 58248-  40934- 70.28%
3. വർക്കല - 33911- 22514- 66.39%
4. നെയ്യാറ്റിൻകര -66808- 47085- 70.48%

ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് പെരുങ്കടവിള ബ്ലോക്കിലാണ്. 73.92 ശതമാനം.  180632 വോട്ടർമാരിൽ 133522 പേർ വോട്ട് ചെയ്തു.  വർക്കല ബ്ലോക്കിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 68.73 ശതമാനം.  140580 വോട്ടർമാരിൽ 96623 പേർ വോട്ട് ചെയ്തു. 

ബ്ലോക്കുകൾ (  ആകെ വോട്ടർമാർ,വോട്ട് ചെയ്തവർ, പോളിങ് ശതമാനം)

1. നേമം - 247234-   177600- 71.83%
2. പോത്തൻകോട്- 149070- 104390- 70.03%
3. വെള്ളനാട് -208642-  151452- 72.59%
4. നെടുമങ്ങാട് -  162595- 113319- 69.69%
5. വാമനപുരം-199179-  139715- 70.15%
6. കിളിമാനൂർ-  186711- 133273- 71.38%
7. ചിറയിൻകീഴ്- 133392- 92253-  69.16%
8. വർക്കല - 140580- 96623- 68.73%
9. പെരുങ്കടവിള -  180632-  133522- 73.92%
10.അതിയന്നൂർ - 125942- 92634- 73.55%
11. പാറശ്ശാല-  172036- 122455- 71.18%

ജില്ലയിൽ ആകെ 3264 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്.  90 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 2992 പുരുഷന്മാർ, 3317 സ്ത്രീകൾ, ഒരു ട്രാൻസ്ജെൻഡർ ഉൾപ്പെടെ ആകെ 6310 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിച്ചത്. കോർപറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്  വാർഡിലെ വോട്ടെടുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പ്രഖ്യാപിക്കും.

Tags