തന്നെ പുറത്താക്കിയത് പാർട്ടി ഭരണഘടന പോലും അറിയാത്ത സംസ്ഥാന നേതൃത്വമെന്ന് ഇല്ലിക്കൽ അഗസ്തി :സേവ് ആർ എസ് പി രൂപീകരണം 23 ന് തിരുവനന്തപുരത്ത്
കണ്ണൂർ:ആർ എസ് പി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ഇല്ലിക്കൽ അഗസ്തി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പുതിയ സംഘടന രൂപീകരിക്കുന്നത് പാർട്ടിയെ ശുദ്ധീകരിക്കാനും ഇടതുപക്ഷ ആശയങ്ങളോട് ചേർന്നു പോകാനുമാണ്.സേവ് ആർ എസ് പിയെന്ന പേരിൽ വിശാല മനസ്കരുടെ സംഘടന രൂപീകരിച്ച് മുന്നോട്ടു പോകുവാനാണ് തീരുമാനമെന്നും,സംസ്ഥാനത്തുടനീളമുള്ള സമാന ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച് ജനുവരി 23 ന് തിരുവനന്തപുരത്ത് പ്രവർത്തകരുടെയോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചതായി അഗസ്തി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇടതുപക്ഷത്തോടൊപ്പംതുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മൂന്നാം തവണയും ഇടതുപക്ഷ ജനാതിപത്യ മുന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ശക്തിപ്പെടുത്താൻ സേവ് ആർ എസ് പി മൂവ്മെന്റ് പ്രതിജ്ഞാബന്ധമാണ്.2002 മുതൽ ആർ എസ് പി യുടെകേന്ദ്ര കമ്മിറ്റി അംഗമായ എന്നെ പാർട്ടിയുടെ പ്രഥാമികത്ത അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. പാർട്ടി ഭരണഘടന പോലുംഅറിയാത്ത സംസ്ഥാന നേതൃത്വമാണ് കേരളത്തിലുള്ളത്. ചില വ്യക്തികളുടെ സ്വാർത്ഥ താൽപ്പര്യത്തിനായി പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നതിനെ നിരന്തരം എതിർത്തതാണ് നേതൃത്വത്തിന്റെ പ്രകോപനത്തിന് കാരണമെന്നും ഇല്ലിക്കൽ അഗസ്തി പറഞ്ഞു. പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് ചില വ്യക്തികളുടെ താല്പര്യത്തിനായി ഒറ്റ രാത്രി കൊണ്ട് മുന്നണി മാറ്റം നടത്തിയതാണ് പാർട്ടിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആർ എസ് പിയുടെ സീറ്റുകളിൽ ആരെയൊക്കെമത്സരിപ്പിക്കാൻ ശ്രമിക്കുന്ന എന്ന വിവരം അങ്ങാടിപ്പിട്ടാണ്.അർഹതയുള യഥാർത്ഥ പാർട്ടിക്കാരെ ഒഴിവാക്കി കുടുംബാധിപത്യം കൊണ്ടുവരാനുള്ള ചിലരുടെ ഗൂഡനീക്കത്തിനെതിരെ ശക്തമായ വികാരം പാർട്ടിക്കുള്ളിലുണ്ടെന്നും അഗസ്തി പറഞ്ഞു. റസീറ്റടിച്ച്പണപ്പിരിവ് നടത്തുകൂപ്പണിൽ നമ്പർ അടിച്ചിട്ടില്ലെന്നും, എത്രപണം പിരിച്ചുവെന്നതിന് ഒരു തെളിവുമില്ലെന്നും ഇതെല്ലാംചോദ്യം ചെയ്തതാണ് തന്നോട് വിരോധത്തിന് കാരണമെന്നും അഗസ്തി പറയുന്നു. സന്തോഷ് മാവിലയും ഇല്ലിക്കൽഅസ്തിക്കൊപ്പമുണ്ടായിരുന്നു.
.jpg)


