തിരുവനന്തപുരം മെഡിക്കൽ കോളെജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം

street dog

തിരുവനന്തപുരം മെഡിക്കൽ കോളെജ് പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. പരാതിയുമായി മേയറെ കാണാൻ വിദ്യാർഥികളെത്തി.മേയർ വിവി രാജേഷ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഗവൺമെൻറ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥികൾ കോളെജിലെയും, ഹോസ്റ്റലിലെയും തെരുവുനായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഓഫീസിൽ വന്നിരുന്നു.

കോർപ്പറേഷൻ സ്വീകരിച്ചുവരുന്ന നടപടികൾ അവരെ അറിയിച്ചു. തൃപ്തികരമായ രീതിയിലാണ് അവർ മടങ്ങിയത്. വിദ്യാർഥികളും, യുവജനങ്ങളുമുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങൾ പ്രതീക്ഷയോടെ അവരവരുടെ ആവശ്യങ്ങൾക്കായി കോർപ്പറേഷനിൽ നേരിട്ടെത്തുന്നത് ഭരണ സമിതിയുടെ ആത്മവിശ്വാസം വർധിപ്പിയ്ക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. അതേസമയം, തെരുവുനായകളിൽ നൂറെണ്ണത്തോളം അടുത്തിടെ കുറവുവന്നിട്ടുണ്ടെന്ന് മേയർ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Tags