ഹജ്ജ് 2026 : തിരുവനന്തപുരം ജില്ലയിൽ സ്‌പെഷ്യൽ ഓൺലൈൻ അപേക്ഷ രജിസ്‌ട്രേഷൻ ക്യാമ്പ്

hajj
hajj

തിരുവനന്തപുരം : ആൺ തുണയില്ലാതെ വിതൗട്ട് മെഹറം വിഭാഗത്തിൽ 2026ലെ ഹജ്ജിന് അപേക്ഷിക്കാൻ താല്പര്യമുള്ള തിരുവനന്തപുരം ജില്ലയിലെ വനിതകൾക്ക് മാത്രമായി ഒരു ഏകദിന ഓൺലൈൻ ഹജ്ജ് അപേക്ഷ രജിസ്‌ട്രേഷൻ ക്യാമ്പ് ചുളളിമാനൂരിൽ സംഘടിപ്പിക്കും.

45 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ താഴെ പറയുന്ന രേഖകളുമായി ജൂലൈ 20 ഞായറാഴ്ച രാവിലെ 9 മണിക്ക് ചുള്ളിമാനൂർ ഉദയാഗ്രന്ഥശാലാ ഹാളിൽ എത്തണം. ഒറിജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവ കരുതണം. വിശദവിവരങ്ങൾക്ക്:- 9895648856 /  9656868675.

tRootC1469263">

Tags