തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അതിഥി അധ്യാപക നിയമനം
Jul 9, 2026, 19:26 IST
തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അറബിക് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 15 രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ വച്ച് നടത്തും.
യുജിസി നിഷ്കർഷിച്ച യോഗ്യതയുള്ളവരും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖകളുടെ അസലും പകർപ്പുകളും സഹിതം ഹാജരാകണം.
.jpg)

