തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യു

teacher

തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃത സ്‌പെഷ്യൽ വ്യാകരണ വിഭാഗത്തിൽ ഈ അധ്യയന വർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ച്ചറർമാരെ നിയമിക്കുന്നു.

ഇതിനായി ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂലൈ 10 രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ബന്ധപ്പെട്ട വിഷയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത,  ജനന തീയതി. മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9188900159.

Tags