സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം ; പ്രവേശന പരീക്ഷ 10ന്

admission
admission

തിരുവനന്തപുരം : നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 10ന് രാവിലെ 10 ന് സ്‌കൂളിൽ ആരംഭിക്കും. അപേക്ഷ സമർപ്പിച്ച എല്ലാ കുട്ടികളും ആധാർ കാർഡുമായി രക്ഷിതാവിനോടൊപ്പം അന്നേ ദിവസം രാവിലെ 9 മണിക്ക്‌ സ്‌കൂളിൽ ഹാജരാകണം. 

ഫലപ്രഖ്യാപനം വൈകിട്ട് 4ന് നടക്കും. അന്തിമ റാങ്ക് പട്ടിക ഏപ്രിൽ 15ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 16 മുതൽ  പ്രവേശന നടപടികൾ സ്‌കൂളിൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.

Tags