മൈനോരിറ്റി വിദ്യാർത്ഥികൾക്ക് സൗജന്യ ഡൈവ് മാസ്റ്റർ കോഴ്‌സ്

apply now
apply now

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, വിഴിഞ്ഞം, മൈനോരിറ്റി വകുപ്പിന്റെ ഫണ്ടിംഗിൽ മൈനോരിറ്റി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് “സീറോ ടു ഹീറോ” എന്ന പേരിൽ സൗജന്യ ഡൈവ് മാസ്റ്റർ പരിശീലന പരിപാടി നടത്തുന്നു.

tRootC1469263">

അഞ്ച് ഘട്ടങ്ങളുള്ള ഈ 960 മണിക്കൂർ ദൈർഘ്യമുള്ള ഓഫ്‌ലൈൻ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് ഡൈവിംഗ് ഇൻസ്ട്രക്ടേഴ്സ് (PADI) സർട്ടിഫിക്കേഷൻ ലഭിക്കും. ബോണ്ട് ഓഷ്യൻ സഫാരിയാണ് ട്രെയിനിങ് പാർട്ണർ.18 വയസും അതിനുമുകളിൽ പ്രായമുള്ള മൈനോരിറ്റി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9495999697.

Tags