വർക്കലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു
Mar 14, 2026, 19:20 IST
വർക്കലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാൻസ് സ്വദേശിനി ക്രിസ്റ്റിൻ (63) മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെട്ടത്.
.jpg)

