തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു : ആളപായമില്ല
Nov 21, 2023, 18:01 IST

തിരുവനന്തപുരം: അമ്പലമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഒമിനി കാറിനാണ് തീപിടിച്ചത്.തീ പടര്‍ന്ന ഉടന്‍ ഡ്രൈവര്‍ പുറത്തേയ്ക്ക് ചാടി രക്ഷട്ടതിനാൽ ആളപായമില്ല. ഡ്രൈവർ ചാടി ഇറങ്ങിയതോടെ മുന്നോട്ട് നീങ്ങിയ കാര്‍ മറ്റൊരു വാഹനത്തില്‍ തട്ടിയാണ് നിന്നത്.
പിന്നീട് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഗ്യാസ് ഉപയോഗിച്ച് ഓടിയിരുന്ന കാറാണ് കത്തി നശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.