കണ്ണൂർ കൂത്തുപറമ്പ് മൊകേരിയിൽ ഉത്സവത്തിനിടെ കൂട്ടത്തല്ല്: സംഘർഷത്തിനിടെയിൽ തെയ്യത്തെ പിടിച്ചു തള്ളി

Gang violence during festival in Koothuparamba Mokeri, Kannur: Theyyam was caught and thrown during the clash

അക്രമാസക്തരായ യുവാക്കൾ സംഘർഷത്തിനിടെയിൽ തെയ്യത്തിനെയും പിടിച്ചു തള്ളി.

കുത്തുപറമ്പ്' : മൊകേരികൂടത്തിൽ മടപ്പുര തെയ്യം മഹോത്സവത്തിനിടെ കാണാനെത്തിയവർ ഉത്സവ കമ്മിറ്റി വളൻഡറിയർമാരുമായി ഏറ്റുമുട്ടി. അക്രമാസക്തരായ യുവാക്കൾ സംഘർഷത്തിനിടെയിൽ തെയ്യത്തിനെയും പിടിച്ചു തള്ളി. തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. വളൻ ഡിയർമാർ ക്ഷേത്രമുറ്റത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വാക്കേറ്റ മുണ്ടാവുകയും പിന്നീട് കൂട്ടത്തല്ല് നടക്കുകയുമായിരുന്നു. മദ്യപിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും കൂത്തുപറമ്പ് പൊലിസ് പറഞ്ഞു. 

tRootC1469263">

കൂട്ടത്തല്ലിനിടെ ക്ഷേത്രമുറ്റത്തുണ്ടായിരുന്ന തെയ്യത്തെ പിടിച്ചു തള്ളിയത് അൽപ്പനേരം ഉത്സവത്തെ തടസപ്പെടുത്തി. പൊലി സെത്തി സ്ഥിതിശാന്തമാക്കിയതിനു ശേഷം തെയ്യം മഹോത്സവം പുനരാരംഭിക്കുകയും ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ നടക്കുകയും ചെയ്തു. എന്നാൽ പരാതിയില്ലാത്തതിനാൽ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് പൊലിസ് നൽകുന്നവിവരം.

Tags