തെയ്യത്തെ അപമാനിക്കുന്നത് അവസാനിപ്പിക്കണം: സംരക്ഷണ സമിതി

dfh

കണ്ണൂർ  : തെയ്യം എന്ന അനുഷ്ഠാന കലയെ വികൃതമായി അവതരിപ്പിച്ച് ജനങ്ങൾക്ക് മുന്നിൽ വില കുറച്ച് കാട്ടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഉത്തരകേരളതെയ്യം അനുഷ്ഠാന സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കോഴിക്കോട് ,വടകര ഭാഗങ്ങളിലുള്ള ചില കലാസമിതി ക ളാ ണ് തെയ്യമെന്ന പേരിൽ എന്തെങ്കിലും വേഷം കെട്ടി ചാടിക്കളിച്ച് തെക്കൻ ജില്ലകളിലെ വിശ്വാസികളെ കബളിപ്പിക്കുന്നത്.

 സിനിമയിൽ കണ്ടത് പോലെ ഇല്ലാത്ത പേരുള്ള കന്താരതെയ്യത്തെ അവതരിപ്പിച്ചത് വില്പന ച്ചരക്കാക്കാനാണെന്നും ഇവർ പറഞ്ഞു. തെയ്യമെന്ന കലയേയും അനുഷ്ഠാനത്തേയും അത് കൈകാര്യം ചെയ്യുന്ന പലരും ഇത്തരക്കാർ അപകീർത്തിപ്പെടുത്തുകയാണെന്നും ഇവർ പറഞ്ഞു.പ്രസിഡണ്ട് ടി.ലക്ഷ്മണൻ, സി ക്രട്ടറി എം.വി.പ്രകാശൻ, സജീവ് കുറുവാട്ട്, ഉമ്മൻ ആലക്കാട്ട്,ബാബു കടന്നപ്പള്ളി, പി. നിവേദ് ,യു.പി.സന്തോഷ് എന്നിവർ പങ്കെടുത്തു

Share this story