തളിപ്പറമ്പ ആന്തൂർ നഗരസഭയിൽ കടമ്പേരിയിലെ എം.സി.എഫിൽ നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ വി സതീദേവി നിർവ്വഹിച്ചു
ആന്തൂർ: കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് (KSWMP) പദ്ധതിയുടെ ഭാഗമായി ആന്തൂർ നഗരസഭയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (MCF) നിർമിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടന കർമ്മം നഗരസഭാ ചെയർപേഴ്സൺ വി. സതീദേവി നിർവ്വഹിച്ചു.
നഗരസഭയിൽ മാലിന്യ സംസ്കരണവും ശുചിത്വ പരിപാലനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. എം.സി.എഫിലെ ജീവനക്കാർക്കും ഹരിതകർമ്മ സേനാംഗങ്ങൾക്കും ഏറെ പ്രയോജനപ്രദമാകുന്നതാണ് പുതിയ ടോയ്‌ലറ്റ് ബ്ലോക്ക്.
നഗരസഭാ സെക്രട്ടറി മനോജ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ പാച്ചേനി വിനോദ് അധ്യക്ഷനായി.കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോഡിനേറ്റർ സൗമ്യ പദ്ധതി വിശദീകരണം നടത്തി.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. പ്രേമരാജൻ മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ പി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. മോഹനൻ, ക്ലീൻ സിറ്റി മാനേജർ അജിത് ടി. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഹരിത കർമ്മ സേന കൺസോഷ്യം പ്രസിഡന്റ് മഞ്ജുഷ ചടങ്ങിന് നന്ദി പറഞ്ഞു.
.jpg)

