തലശ്ശേരിയിൽ ബസ് യാത്രയ്ക്കിടെ സീറ്റിനെ ചൊല്ലി തര്‍ക്കം : യുവാവിന്റെ മുഖത്തടിച്ച യാത്രക്കാരനെതിരെ കേസെടുത്തു

google news
police jeep

തലശേരി : ബസ് യാത്രയ്ക്കിടെ സ്ത്രീകളുടെ സീറ്റില്‍ ഇരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനെ ചൊല്ലി യുവാവിന്റെ മുഖത്തടിച്ച യാത്രക്കാരനെതിരെ മട്ടന്നൂര്‍ പൊലിസ് കേസെടുത്തു.

മട്ടന്നൂര്‍ കല്ലുവയല്‍ മാങ്കുഴിയിലെ പഴശി ചാലില്‍ വിജേഷിനാ(40)ണ് മര്‍ദ്ദനമേറ്റത്. ഇരിട്ടിയില്‍ നിന്നും തലശേരിക്കുളള യാത്രാമധ്യേ മട്ടന്നൂരില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. സീറ്റിനെ ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തിനിടെ നടുവനാട് സ്വദേശി ഹസീനമന്‍സിലില്‍ പുതിയപുരയില്‍  അര്‍ഷാദിനെതിരെയാണ് പൊലിസ് കേസെടുത്തത്.

Tags