60 കുപ്പി മാഹി മദ്യവുമായി തമിഴ്നാട് സ്വദേശിനി തലശ്ശേരിയിൽ അറസ്റ്റിൽ
Wed, 15 Mar 2023

തലശേരി: വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന 60 കുപ്പി മാഹി മദ്യവുമായി തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തമിഴ്നാട് വില്ലുപുരം കള്ള കുറുശിതാവടിപ്പാട്ട് സ്വദേശിനി റാണിയെ (58)യാണ് റേഞ്ച് എക്സൈസ് പ്രിവന്റിവ് ഓഫീസർ സുധീർ വി യുടെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്.
തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ വെച്ച് നടത്തിയ പരിശോധനയിലാണ് 60 കുപ്പി മാഹി ( പുതുച്ചേരി) മദ്യവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ സിവിൽ എക്സ്സൈസ് ഓഫീസർമാരായ ബൈജേഷ് കെ, ലിമേഷ് ഒ, മുഹമ്മദ് ബഷീർ സി വി,ഫൈസൽ വി കെ, കാവ്യ കെ, സീനിയർ ഗ്രേഡ് ഡ്രൈവർ ബിനീഷ് കെ, എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.