തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ത്രോത്സവത്തിന് മാർച്ച് 6 ന് കൊടിയേറും; എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
ജ്യേഷ്ഠാനുജൻമാരായ ബലഭദ്രനും ശ്രീകൃഷ്ണനും ആനന്ദനൃത്തമാടുന്ന വടക്കേ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് മാർച്ച് 6ന് കൊടിയേറും. രാമ-കൃഷ്ണ ലീലകളുടെ 14 ദിനരാത്രങ്ങൾ തളിപ്പറമ്പിന് സമ്മാനിക്കുന്ന ഉത്സവത്തിന് തൃച്ചംബരം ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾ പൂർവ്വാധികം ഭംഗിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഉത്സവാഘോഷ കമ്മറ്റി. കൊടിയേറ്റ ദിവസം ക്ഷേത്ര ചിറയുടെ സമീപത്തായി വിദ്യാലയത്തിൽ ഏകദേശം പതിനായിരത്തോളം പേർക്കായി മഹാ അന്ന ദാനം നടക്കും. തുടർന്ന് മാർച്ച് 16 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 10 മണി വരെ ഭക്തജനങ്ങൾക്കായി അന്നദാനത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
tRootC1469263">14 ദിവസമാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവം നടക്കാറുള്ളത്. ഉത്സവാഘോഷ നടത്തിപ്പിനായി ടിടികെ ദേവസ്വം പ്രസിഡൻ ടി.പി.വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്ര ട്രസ്റ്റി മെമ്പർമാർ , നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രൺജിത്ത് കൗൺസിലർമാരായ പി.വി.സുമേഷ്, എ. അശോക് കുമാർ,ടി.ലത, പ്രൊഫ. എം.വി ലക്ഷ്മണൻ, എ.പി.ഗംഗാധരൻ, പി.ഗംഗാധരൻ എന്നിവർ രക്ഷാധികാരികളും പ്രസിഡന്റ് സി.സുരേന്ദ്രൻ നമ്പ്യാർ, സെക്രട്ടറി പി.വി.പ്രകാശൻ, ട്രഷറർ കെ പി.വിനയൻ, വൈസ് പ്രസിഡന്റ് സി.വി.സോമനാഥൻ, ജോ.സെക്രട്ടറി കെ.ഗംഗാധരൻ എന്നിവർ ഭാരവാഹികളുമായി 101 അംഗ കമ്മിറ്റിയാണ് രൂപീകരിക്കപ്പെട്ടത്.
മാർച്ച് 6 ന് കാലാ സാംസ്കാരിക പരിപാടികൾ പ്രശസ്ത സിനിമാ പിന്നണി ഗായകൻ ബിജു നാരായണൻ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം കമ്മീഷണർ ടിസി ബിജു, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാമ്പറത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി, പറശ്ശിനി മടപ്പുര ട്രസ്ററി & ജനറൽ മാനേജർ പി.എം.സതീശൻ മടയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ, ഏഷ്യനെറ്റ് സ്റ്റാർ സിംഗർ ജൂറി ആഷിമ മനോജ്, സീ കേരളം സരിഗമ ഫെയിം നിരുപം സായി എന്നിവർ നയിക്കുന്ന ഭക്തി ഗാനസുധ അരങ്ങേറും.
പിന്നീടുള്ള ദിവസങ്ങളിൽ ക്ഷേത്ര കലകളായ ചാക്യാർ കൂത്ത്, ഓട്ടൻ തുള്ളൽ, പിലിക്കോട് ദാമോദര മാരാർ നയിക്കുന്ന തൃച്ഛംബരം വാദ്യസംഘത്തിന്റെ പാണ്ടിമേളം, നൃത്ത നൃത്യങ്ങൾ, ഭരതനാട്യ കച്ചേരി, സംഗീത കച്ചേരി ഭക്തി ഗാനമേള, ഭജൻസ് തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറും.കഴിഞ്ഞ 8 വർഷത്തോളം തുടർച്ചയായി തൃച്ഛംബരത്തപ്പന്റെ തിടമ്പ് എടുത്ത് നൃത്തച്ചുവടുകൾ വച്ച് ജനങ്ങളെ ഭക്തിയുടെ നിറവിൽ എത്തിച്ച ബ്രഹ്മിശ്രീ പാക്കത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയേയും, പ്രമുഖ വ്യവസായിയും നിരവധി ക്ഷേത്രങ്ങളുടെയും കാവുകളുടെയും ഉന്നമനത്തിന് വേണ്ടി അകമഴിഞ്ഞ സംഭാവനകൾ നൽകി സാമൂഹിക രംഗത്തെ നിറ സാന്നിദ്ധ്യമായ മൊട്ടമ്മൽ രാജനെയും കലാസാംസ്കാരിക പരിപാടിയുടെ ഉൽഘാടന ചടങ്ങിൽ വച്ച് ആദരിക്കും. ടി പി വിനോദ് കുമാർ, കെ പി വിനയൻ, രമേശൻ ചാലിൽ , എം എൻ നമ്പൂതിരി, സി സുരേന്ദ്രൻ നമ്പ്യാർ, പി വി പ്രകാശൻ, ടിവി സോമനാഥൻ , കെ ഗംഗാധരൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.jpg)


