പഴയ കാല ഓർമ്മയുണർത്തി മാതൃക പോളിംഗ് സ്റ്റേഷൻ ; തെരഞ്ഞെടുപ്പിനൊരുങ്ങി തളിപ്പറമ്പ് ഇരിങ്ങൽ എ.യു.പി സ്കൂൾ
തളിപ്പറമ്പ: വോട്ടർമാരെ സ്വീകരിക്കാൻ ഒരുങ്ങി തളിപ്പറമ്പ് മണ്ഡലത്തിലെ ഇരിങ്ങൽ എ.യു.പി സ്കൂൾ. ഭിന്നശേഷി സൗഹൃദമായ ക്രമീകരണങ്ങളാൽ ശ്രദ്ധേയമായ ഇവിടം മണ്ഡലത്തിലെ അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകളിൽ ഒന്നാണ്. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വിശ്രമകേന്ദ്രം, മുലയൂട്ടൽ കേന്ദ്രം, ദാഹമകറ്റാൻ കുടിവെള്ളം, ഒപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം ഓർമ്മയ്ക്കായി ചിത്രങ്ങൾ പകർത്താൻ ആകർഷകമായ സെൽഫി പോയിന്റ് എന്നിവ ഇവിടെ സജ്ജമാണ്. വോട്ടർമാരോടൊപ്പം എത്തുന്ന കുരുന്നുകൾക്കായി വിനോദോപാധികളും കളിപ്പാട്ടങ്ങളും ഇരിങ്ങൽ എ.യു.പി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

പൂർണ്ണമായും ഭിന്നശേഷി സൗഹൃദമായ അന്തരീക്ഷമാണ് ഈ മാതൃകാ ബൂത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തളിപ്പറമ്പ് മണ്ഡലത്തിലെ അഞ്ച് മോഡൽ ബൂത്തുകളിൽ ഒന്നായ ഇരിങ്ങൽ എ.യു.പി സ്കൂളിൽ വില്ലേജ് ഓഫീസർ പി.വി വിനോദ്, സെക്ടർ ഓഫീസർ എൻ.പി ശ്രീകല എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

.jpg)


