തെരുവ് നായകൾക്ക് ഷെൽട്ടറുകൾ കണ്ടെത്തുന്നത് വെല്ലുവിളി ; സുപ്രീംകോടതിയിൽ കേരളം

dog

 തെരുവ് നായകളെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തലിന് വെല്ലുവിളി നേരിടുന്നുവെന്ന് സുപ്രീംകോടതിയിൽ കേരളം. തെരുവ് നായകൾക്കുള്ള ഷെൽട്ടറുകൾക്ക് ആരംഭിക്കുന്നതിന് എതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. തലശ്ശേരിയിൽ ആരംഭിച്ച  എ ബി സി കേന്ദ്രം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അടയ്ക്കേണ്ടി വന്നതായും സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു.

tRootC1469263">

കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിച്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ജയതിലക് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഈ സത്യവാങ്മൂലത്തിൽ ആണ് തെരുവ് നായകളെ പാർപ്പിക്കുന്നതിനുള്ള ഡോഗ് പൗണ്ടുകൾ സ്ഥാപിക്കുന്നതിനുള്ള വെല്ലുവിളി വിശദീകരിച്ചിരിക്കുന്നത്.".

ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. നഗര, ഗ്രാമ വ്യത്യാസം ഇല്ല. അതിനാൽ ഉപയോഗശൂന്യമായ ഭൂമി കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞത് ആണ്.' എന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശിയാണ് സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്തത്.

നിലവിൽ രണ്ട് ഡോഗ് പൗണ്ടുകളാണ് കേരളത്തിലുള്ളത്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് സംസ്ഥാന റവന്യു വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും നടപടികൾ സ്വീകരിച്ച് വരികയാണെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. നിലവിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന് 22 ഫീഡിങ് കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട് എന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു."
 
കൂട്ട വന്ധ്യംകരണം നടത്തുന്നതിനുള്ള എ ബി സി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് എതിരെയും വലിയ പ്രതിഷേധം ആണ് കേരളത്തിൽ ഉള്ളത്. തലശേരിയിൽ ആരംഭിച്ച കേന്ദ്രത്തിൽ 77 തെരുവ് നായകളെ വന്ധ്യം കരണം ചെയ്തു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഈ കേന്ദ്രം അടച്ചു. പിന്നീട് തുറക്കാനായില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. തെരുവുനായകളുടെ ശല്യം അധികമായ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ട് എന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Tags