മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിച്ചു

munambam
munambam

മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിച്ചു. മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിൽ എത്തി സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. 

ഇത് താൽക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി ഫാദർ ആന്റണി സേവ്യർ പറഞ്ഞു. വഖഫ് ബോർഡ് ആസ്തിപട്ടികയിൽ നിന്ന് ഭൂമി മാറ്റൽ ആണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇത് ഒരു ഇടവേള മാത്രമാണ്. പ്രശ്നങ്ങൾ ഉണ്ടായാൽ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദർ ആന്റണി സേവ്യർ വ്യക്തമാക്കി.

tRootC1469263">

Tags