സർജ്ജന്മാരുടെ സംസ്ഥാന സമ്മേളനം കണ്ണൂരിൽ 15 ന് തുടങ്ങും

State conference of surgeons to begin in Kannur on 15th

 കണ്ണൂർ: സംസ്ഥാനത്തെ സർജ്ജന്മാരുടെ മഹാ സമ്മേളനം" കാസിക്കോൺ 2026 "മെയ് 15 മുതൽ മൂന്നു ദിവസങ്ങളിലായി കണ്ണൂർ നായനാർ അക്കാഡമിയിൽ നടക്കും. അസോസിയേഷൻ ഒഫ് സർജൻസ് ഓഫ് ഇന്ത്യ (എ എസ് ഐ) കേരള ചാപ്റ്ററിന്റെ നാല്പത്തി ഒമ്പതാമത് വാർഷിക സമ്മേളനമാണ് കാസിക്കോൺ 2026."പരമ്പര - സാങ്കേതികവിദ്യ- പരിവർത്തനം "എന്നതാണ് ഈ വർഷത്തെ സമ്മേളനപ്രമേയമെന്ന്  പ്രസിഡണ്ട് ഡോ: വി കെ മോഹൻ കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഔപചാരിക ഉദ്ഘാടനം 16 ന് വൈകുന്നേരംമൂന്ന് മണിക്ക് ഡോ: മരുതുപാണ്ഡ്യൻനിർവ്വഹിക്കും.

പ്രതിനിധികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിത ഡിജിറ്റൽ സംവിധാനങ്ങളും ,പി ജി വിദ്യാർത്ഥികൾക്കും യുവ സർജന്മാർക്കുംവേണ്ടി" പ്രോഡിജി26" ടാലന്റ് സെർച്ച്, ലാപ റോസ്കോപിക് മത്സരങ്ങൾ , ശസ്ത്രക്രിയാ ശിൽപ്പശാലകൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. 17 ന് പൊതുസമ്മേളനവും അവാർഡ് ദാനവും നടക്കും. ശസ്ത്രക്രിയാ രംഗത്തെ നിർമ്മിത ബുദ്ധി, റോബോട്ടിക് സർജറി, മിനി മൽ ഇൻ വേസീവ് സാങ്കേതിക വിദ്യകൾ തുടങ്ങിയ ആധുനിക മാറ്റങ്ങളെക്കുറിച്ച് വിദഗ്ദർ സംവദിക്കും. സംസ്ഥാനത്തെ പ്രമുഖ ശസ്ത്രക്രിയാ വിദഗ്ദർ പങ്കെടുക്കുന്ന മഹാ സമ്മേളനം കണ്ണൂരിന്റെ സാംസ്കാരികപൈതൃകവും ആധുനികവൈദ്യശാസ്ത്രവും കൈകോർക്കുന്നവേദിയായിരിക്കുമെന്നും ഡോ: മോഹൻ കുമാർ പറഞ്ഞു. എന്നെക്രട്ടറി ഡോ: മിഥുൻ ബഞ്ചമിൻ,പബ്ലിസിറ്റി കൺവീനർ ഡോ:എൻ ടി നിധി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags