തൊടുപുഴയില്‍ പൊതുശുചിമുറി ഉദ്ഘാടനം ചെയ്തു

google news
dj

ഇടുക്കി : തൊടുപുഴ നഗരസഭ ടൗണ്‍ ഹാളിന് കിഴക്ക് ഭാഗത്ത് നിര്‍മിച്ച പൊതുശുചിമുറി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. 

നഗരസഭയും ശുചിത്വ മിഷനും സംയുക്തമായി 20 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജെസ്സി ജോണി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പിജി രാജശേഖരന്‍, എം എ കരീം, വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് ജോണ്‍, എല്‍എസ്ജിഡി എന്‍ജിനീയറിങ് വിഭാഗം, ആരോഗ്യ വിഭാഗം, നഗരസഭ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags