സംരംഭകജാലകം തുറന്ന് വ്യവസായ വകുപ്പിന്റെ സെമിനാര്‍

google news
ssss

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'സംരംഭകര്‍ക്ക് നല്‍കുന്ന സേവനങ്ങളും ധനസഹായ പദ്ധതികളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കൊല്ലം കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ എസ് ജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

ഓരോ ജില്ലയുടെയും പശ്ചാത്തല സൗകര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ സുഗമമായി വിപണി സാധ്യതകള്‍ കൂടി വികസിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. സംരഭകനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭ്യമാകുന്ന വായ്പ്പ സൗകര്യങ്ങളെക്കുറിച്ചും സര്‍ക്കാര്‍ സഹായങ്ങളെക്കുറിച്ചും സെമിനാറില്‍ വിശദീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍, യുവസംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags