സുരക്ഷാ പാഠങ്ങള്‍ പഠിപ്പിച്ച് റോഡിലെ വരകള്‍ സെമിനാര്‍

കൊല്ലം : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ റോഡിലെ സുരക്ഷാ നിയമങ്ങള്‍ സൈന്‍ ബോര്‍ഡുകള്‍, അടയാളങ്ങള്‍, മാര്‍ക്കിംഗ്, സുരക്ഷ ലൈനുകള്‍, സംബന്ധിച്ച സുരക്ഷാ ബോധവത്ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ 'റോഡിലെ വരകള്‍ അറിഞ്ഞതും അറിയേണ്ടതും' സെമിനാര്‍. കൊല്ലം മുന്‍ ഡെപ്യൂട്ടി മേയറും കേരള ബാങ്ക് ഡയറക്ടറുമായ ജി ലാലു സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
റോഡ് സുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധത്തിന്റെ പ്രസക്തി സെമിനാറില്‍ പ്രതിപാദിച്ചു. പാര്‍ക്കിങ്, അമിതവേഗത, റോഡ് മുറിച്ച് കടക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പാലിക്കേണ്ട നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, സംബന്ധിച്ചും സെമിനാര്‍ വ്യക്തമാക്കി. കൂടാതെ റോഡ് സുരക്ഷയെകുറിച്ചുള്ള മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു.
ജില്ലാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് റാംജി കെ കരണ്‍ ക്ലാസ് നയിച്ചു, ജില്ലാ ആര്‍ ടി ഒ ഡി മഹേഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി ശ്രീകുമാര്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ഷൈന്‍കുമാര്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍, ഉടമകള്‍, ട്രാക്ക് വൊളന്റിയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.