പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എന്റെ കേരളം മേള സന്ദർശിച്ചു

google news
sdfh

പത്തനംതിട്ട : ഉന്നം പിഴയ്ക്കാതെ ലക്ഷ്യത്തിലേക്ക് ത്രോ ചെയ്ത് ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍.  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേള സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു കുടുംബശ്രീയുടെ സ്‌നേഹിത തീം സ്റ്റാളിലെ മത്സരത്തില്‍ പങ്കെടുത്തത്. 

വളയം കൃത്യമായി എറിഞ്ഞ് ബൗളില്‍ വീഴ്ത്തണം. ആ ബൗളിലുള്ള ചോദ്യത്തിന് ശരിയുത്തരം നല്‍കണം. ഇതായിരുന്നു മത്സരം. വളയം കൈയ്യിലെടുത്ത ജില്ലാ പൊലീസ് മേധാവി ആദ്യത്തെ ത്രോയില്‍ തന്നെ കൃത്യമായ ഇടത്ത് വീഴ്ത്തി ചോദിച്ച ചോദ്യത്തിന് ശരിയുത്തരവും നല്‍കി താരമായി. 


വിമുക്തിയുടെ സ്റ്റാളില്‍ എത്തിയ ജില്ലാ പൊലീസ് മേധാവി ലഹരിക്കെതിരെ ഒരു അമ്പ് എന്ന മത്സരത്തില്‍ പങ്കെടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് അമ്പെയ്ത വിജയിക്കുള്ള സമ്മാനവിതരണം നടത്തി. പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളുകളും, നാര്‍ക്കോട്ടിക് ആന്‍ഡ് സ്റ്റുഡന്റ് പൊലീസ് ഒരുക്കിയിരിക്കുന്ന സ്റ്റാളും സന്ദര്‍ശിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലെത്തിയ അദ്ദേഹം 360 ഡിഗ്രി സെല്‍ഫി വീഡിയോ കാമറയില്‍ വീഡിയോ പകര്‍ത്തിയ ശേഷമാണ് മടങ്ങിയത്.

Tags