മന്ത്രിസഭാ വാര്‍ഷികത്തില്‍ 40,000 പട്ടയങ്ങള്‍ വിതരണം ചെയ്യും : മന്ത്രി കെ രാജന്‍

google news
gfj

കൊല്ലം : മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവേളയില്‍ 40,000 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെയില്‍ ആരംഭിക്കുന്ന പട്ടയം മിഷനിലൂടെ കൂടുതല്‍ പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനാള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.  പാവപ്പെട്ടവര്‍ക്ക് തുണ്ടുഭൂമിയെങ്കിലും ലഭ്യമാക്കുന്നതിന് തടസ്സം നല്‍കുന്ന നിയമങ്ങള്‍ മാറ്റിയെഴുതും. എന്നാല്‍ അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്ന ഏത് ഉന്നതന്റെയും ഭൂമി പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.
 പ്രാഥമിക കണക്കെടുപ്പില്‍ തന്നെ പട്ടയം ഇല്ലാത്ത 1282 കോളനികള്‍ കേരളത്തില്‍ ഉണ്ട്. ഏകദേശം നാല്‍പതിനായിരത്തില്‍ അധികം കുടുംബങ്ങള്‍ ഇത്തരത്തില്‍ ഭൂമിയില്ലാത്തതായുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഊര്‍ജിതമായി ശ്രമം നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭൂമി റവന്യൂ അധികാരത്തിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികളിലൂടെ എല്ലാവര്‍ക്കും പട്ടയം നല്‍കുക എന്ന ബ്രഹത് പദ്ധതിയാണ് പട്ടയമം മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  കോവിഡിന്റെ കാലത്ത് പോലും പുനലൂരില്‍ നടന്ന പട്ടയമേളയില്‍ 54535 പേര്‍ക്ക് പട്ടയം വിതരണം ചെയാന്‍ സാധിച്ചത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.  

മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് പൂര്‍ത്തിയാക്കുന്നതോടെ ഭൂമി സംബന്ധിയായ ഇടപാടുകള്‍ അതിവേഗം നിര്‍വഹിക്കുമെന്നും  മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമലാല്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ  മിനി, വാര്‍ഡംഗം ആര്‍ രാജശേഖരന്‍ പിള്ള, ജില്ലാ കലക ടര്‍ അഫ്‌സാന പര്‍വീണ്‍, എ ഡി എം ആര്‍ ബീനറാണി, പുനലൂര്‍ ആര്‍ ഡി ഒ ബി ശശികുമാര്‍, തഹസില്‍ദാര്‍ ബി ശുഭന്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags