മലപ്പുറത്ത് മലയാളഭാഷാ ദിനാചരണം നടത്തി

google news
dfh

മലപ്പുറം : മൃഗസംരക്ഷണ വകുപ്പ് ജന്തുരോഗ നിയന്ത്രണ പദ്ധതി മലപ്പുറം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലയാളഭാഷാ ദിനാചരണം നടത്തി. മലപ്പുറം ഡി.പി.സി ഹാളില്‍ ചേര്‍ന്ന സെമിനാര്‍ മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു.അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജന്തുരോഗ നിയന്ത്രണ പദ്ധതി മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജോയ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. എല്‍.എം.ടി.സി, ഡി.ഡി ഇന്‍ചാര്‍ജ്ജ് ഡോ.മധു, പി.ആര്‍.ഒ ഡോ.ഹാറൂണ്‍ അബ്ദുള്‍ റഷീദ്, നിലമ്പൂര്‍ എ.പി ഡോ സക്കറിയ സാദിഖ്, ഫീല്‍ഡ് ഓഫീസര്‍ ഹസ്സന്‍കൂട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.സുശാന്ത്.വി.എസ് സ്വാഗതവും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍  നാരായണന്‍ പാച്ചത്ത് നന്ദിയും പറഞ്ഞു.

ഭരണഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കുക എന്ന പദ്ധതിയുടെ ഭാഗമായി വകുപ്പിലെ ഭൂരിപക്ഷം വരുന്ന ജീവനക്കാരായ ജില്ലയിലെ മുഴുവന്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും 'ഭരണ നിര്‍വ്വഹണത്തത്തില്‍ മലയാള ഭാഷയുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ ജില്ലാ മൃഗസംര ക്ഷണ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ബി.സുരേന്ദ്രകുമാര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ഇ-ഓഫീസ് ഫയല്‍ കൈകാര്യം ചെയ്യുന്നതില്‍ വരുന്ന സംശയങ്ങള്‍ക്ക് ഐ.ടി അസിസ്റ്റന്റ് ഇല്യാസ് കല്ലായി മറുപടി നല്‍കി.

Tags