കലഞ്ഞൂരില്‍ എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുക ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍

google news
dddd

പത്തനംതിട്ട : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാനാകുക എന്നതാണ് സമഗ്ര കുടിവെള്ളപദ്ധതിയുടെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം കലഞ്ഞൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജല അതോററ്റിയുടെ ഒരു പദ്ധതി പോലും ഇല്ലാതിരുന്ന കലഞ്ഞൂര്‍ പഞ്ചായത്തിലാണ് കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഭൂപ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍  ജില്ലാ ഭരണകൂടവും വാട്ടര്‍ അതോറിറ്റിയും മികച്ച പ്രവര്‍ത്തനം നടത്തിയെന്നും മന്ത്രി പറഞ്ഞു.

കുടിവെള്ളക്ഷാമം നേരിടുന്ന കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഏറെ കാലമായി കാത്തിരുന്ന പദ്ധതിയാണ് വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു.116 കോടി രൂപയുടെ ജലജീവന്‍ പദ്ധതിയിലൂടെയാണ് എല്ലാ വീടുകളിലും കുടിവെള്ളം  എത്തിക്കുന്നത്. 54 കോടി രൂപയുടെ ആദ്യഘട്ട നിര്‍മാണമാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 116.48 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയിലൂടെ പഞ്ചായത്തിലെ 11000 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാകും. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ കലഞ്ഞൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
ആന്റോ ആന്റണി എംപി മുഖ്യാതിഥിയായ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍  മുഖ്യപ്രഭാഷണം നടത്തി.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീനപ്രഭ, വി.റ്റി അജോമോന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മിനി എബ്രഹാം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി ജയകുമാര്‍, സുജ അനില്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാന്‍ ഹുസൈന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ സജി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിബി ഐസക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അലക്‌സാണ്ടര്‍ ഡാനിയേല്‍, എസ്.പി സജന്‍, പി.എസ് അരുണ്‍, രമ സുരേഷ്, എം.എസ് ജ്യോതിശ്രീ, ശോഭ ദേവരാജന്‍, അജിതാ സജി, സിന്ധു സുദര്‍ശന്‍, സുഭാഷിണി, മേഴ്‌സി ജോബി, ബിന്ദു റെജി, എസ്. ബിന്ദു, പ്രസന്നകുമാരി, എം.മനു, കേരള വാട്ടര്‍ അതോററ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍,സൂപ്രണ്ടിംഗ് എഞ്ചിനീയര്‍  ബി.മനു,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി മോഹന്‍ , ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags