വെര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്തേക്ക് കൈപിടിച്ച് ഐ ടി മിഷന്‍

google news
ssss

കൊല്ലം : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍, യുവാക്കളും വിദ്യാര്‍ഥികളും തിരക്ക് കൂട്ടുന്നത്, ഐ ടി മിഷന്‍ ഒരുക്കിയ വെര്‍ച്വല്‍ റിയാലിറ്റി അനുഭവിച്ചു അറിയാനാണ്. 3ഡി സാങ്കേതിക വിദ്യയില്‍, വിവിധ ഗെയിമുകള്‍ കളിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മെറ്റ കമ്പനിയുടെ ആധുനിക ഉപകരണങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

റോളോ കോസ്റ്റര്‍, ജുറാസിക് വേള്‍ഡ് തുടങ്ങിയ ഗെയിമുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. നേരിട്ട് കാണുന്ന, അനുഭവിക്കുന്ന സാഹസികതയുടെ ലോകത്തെ സൗജന്യമായി അറിയാന്‍ പ്രതിദിനം ഇരുനൂറിലധികം പേരാണ് സ്റ്റാളില്‍ എത്തുന്നത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് എല്ലാ മേഖലയിലും വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ എങ്ങനെയൊക്കെ അനുഭവപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുമുണ്ട്. കുട്ടികള്‍ക്ക് ഒപ്പം മുതിര്‍ന്നവരും കൗതുകത്തോടെ, 3ഡി അനുഭവത്തിനായി എത്തുന്നുണ്ട്.

Tags