ജീവിതമാണ് ലഹരിയെന്ന് ഓര്‍മപ്പെടുത്തി എക്സൈസ് വകുപ്പ്

google news
dfh

കൊല്ലം :  ലഹരിയുടെ വിപത്തുകളെ ഓര്‍മപ്പെടുത്തി എക്‌സൈസ് വകുപ്പിന്റെ 'ജീവിതമാണ് ലഹരി' സെമിനാര്‍.ആശ്രാമം മൈതാനിയിലെ പ്രധാന വേദിയില്‍ നടന്ന സെമിനാര്‍ എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.ലഹരി ഉപയോഗത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ ബോധവത്കരണമാണ് എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗിക്കുന്നവരില്‍ വിഭ്രാന്തി, അകാരണമായ ഭീതി, ആകുലത, വിഷാദരോഗം, മിഥ്യാബോധം, കുറ്റകൃത്യം തുടങ്ങിയവ സൃഷ്ടിക്കുന്നുവെന്ന് സെമിനാര്‍ അഭിപ്രായപെട്ടു.'നോ റ്റു ഡ്രഗ്‌സ് 'എന്ന മുദ്രാവാക്യവുമായാണ് ലഹരിക്കെതിരെ പോരാടുന്നത്. 'ജീവിതമാണ് ലഹരി' എന്നത് യുവാക്കളെയും വിദ്യര്‍ഥികളെയും ബോധ്യപെടുത്താന്‍ സമൂഹം ഒരുമിച്ചു നില്‍ക്കണം. മയക്ക് മരുന്നിനെതിരെ നിതാന്ത ജാഗ്രത ഉണ്ടാകണമെന്നും സെമിനാറില്‍ വ്യക്തമാക്കി.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം സബിതാ ബീഗം വിഷയാവതരണം നടത്തി. സന്തോഷ് ട്രോഫി ഫുട്ബാള്‍ കേരളാ ടീം കോച്ച് രമേഷ്, വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ സാഗര്‍, കൊല്ലം അസിസ്റ്റന്റ് എക്‌സ് കമ്മിഷണര്‍  വി റോബര്‍ട്ട്, കെഎസ്ഇഎസ്എ സംസ്ഥാന പ്രസിഡന്റ് സജു കുമാര്‍, ഡോ ഷൈന്‍ കുമാര്‍, പി എല്‍  വിജിലാല്‍  എന്നിവര്‍ പങ്കെടുത്തു.

Tags