ആന എഴുന്നള്ളിപ്പ്: നിര്‍ദേശങ്ങള്‍ പാലിക്കണം

elephant

കൊല്ലം :  ജില്ലയില്‍ ഉത്സവങ്ങളോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പ് നടത്തിവരുന്ന എല്ലാ ആരാധനാലയങ്ങളും (ജില്ലാ മോണിറ്ററിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്) എഴുന്നള്ളിക്കുന്നതിനുള്ള അപേക്ഷകള്‍ കുറഞ്ഞത് 25 ദിവസം മുമ്പ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നല്‍കണം. 

ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ രാവിലെ 10നും വൈകിട്ട് നാലിനും ഇടയ്ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉത്സവകമ്മിറ്റിക്കെതിരെ 2012-ലെ കേരള നാട്ടാന പരിപാലന ചട്ടപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

Share this story