നിറഞ്ഞ കൈയ്യടികളോടെ ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികള്‍

google news
fvdh

പത്തനംതിട്ട :  ഉണ്ണിക്കുട്ടനും ആകാശും വേദിയില്‍ മിമിക്രി അവതരിപ്പിച്ചപ്പോള്‍ സദസില്‍ നിന്നും നിറഞ്ഞ കൈയ്യടി. സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ആറാം ദിനത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നത് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളായിരുന്നു. നാടകം, ഫാഷന്‍ ഷോ, നാടന്‍പാട്ട്, ഗ്രൂപ്പ് ഡാന്‍സ്, സിംഗിള്‍ ഡാന്‍സ് എന്നിങ്ങനെ കുട്ടികള്‍ വേദി കൈയ്യടക്കി.

ജില്ലയിലെ വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളും , ട്രാന്‍സ്ജെന്‍ഡേഴ്സും, ബഡ്‌സ്, വിവിധ ബിആര്‍സി സെന്ററിലെ കുട്ടികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികള്‍ മേളയുടെ മുഖ്യാകര്‍ഷകമായി. മികച്ച എന്‍എസ് എസ് പ്രവര്‍ത്തനത്തിനു ശ്രേഷ്ഠം പദ്ധതി ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയ പത്തനംതിട്ട കാതോലിക്കെറ്റ് കോളജിലെ എന്‍ എസ് എസ് വോളന്റീയേഴ്‌സിന്റെ നാടന്‍പാട്ട്, ഡാന്‍സ് തുടങ്ങിയ മേളയില്‍ അരങ്ങേറി. സാമൂഹ്യനീതി ജില്ല ഓഫീസര്‍ ഷംല ബീഗം ,സാമൂഹ്യനീതി ജൂനിയര്‍ സൂപ്രണ്ട് എം എസ് ശിവദാസ് ,സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരായ എം.ടി സന്തോഷ്, സതീഷ് തങ്കച്ചന്‍, ഷെമീര്‍, നിറ്റിന്‍, ചിത്ര, സുധീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags