കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

google news
sss

പത്തനംതിട്ട : കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച 'ഒപ്പമുണ്ട് ഉറപ്പാണ്' സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു നിര്‍വഹിച്ചു.  സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും  സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്ന് ലഭ്യമാകും. മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.എം മുജീബ് റഹ്‌മാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,  ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags