കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നു : ചിറ്റയം ഗോപകുമാര്‍

google news
sssss

പത്തനംതിട്ട : കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നു എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.കെ-സ്റ്റോറിന്റെ താലൂക്ക്തല ഉദ്ഘാടനം പള്ളിക്കല്‍ ചെറുകുന്നത്തെ റേഷന്‍ കടയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ടു പഴകിയ റേഷന്‍ കടകളുടെ രൂപവും ഭാവവും മാറ്റിയ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതിയാണ് കെ-സ്റ്റോര്‍.

റേഷന്‍ കടകളെ വിവിധോദ്യേശ കേന്ദ്രങ്ങളാക്കുന്നതിലൂടെ ലൈസന്‍സികള്‍ക്ക് കൂടുതല്‍ വരുമാനവും അതിനൊപ്പം ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ചടങ്ങില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പര്‍ രഞ്ജിനി കൃഷ്ണകുമാര്‍, എം.മധു, ബിനു വെള്ളച്ചിറ, എം രാമചന്ദ്രന്‍ നായര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം.അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

Tags