ചങ്ങനാശേരി കൃഷി ഭവന്റെ വഴിയോരചന്ത ഉദ്ഘാടനം ചെയ്തു

ssss
ssss

കോട്ടയം: ചങ്ങനാശേരി കൃഷി ഭവന്റെ നേതൃത്വത്തിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് മുന്നിലായി ബൈപാസിൽ ആരംഭിച്ച നഗര വഴിയോരചന്തയുടെ ഉദ്ഘാടനം എം.എൽ.എ ജോബ് മൈക്കിൾ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.വി. അനിത, കൃഷി ഫീൽഡ് ഓഫീസർ ബിജു, മാടപ്പള്ളി അഗ്രോ സർവീസ് സെന്റർ സെക്രട്ടറി അഭിലാഷ് എന്നിവർ പങ്കെടുത്തു.  മാടപ്പള്ളി ബ്ലോക്കിൽ ഫാം പ്ലാൻ പദ്ധതി പ്രകാരം കൃഷി ചെയ്യുന്ന കർഷകരുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വഴിയോര വിൽപ്പന നടത്തുന്നത്. ഫാം പ്ലാൻ പദ്ധതി പ്രകാരം ചങ്ങനാശേരി കൃഷിഭവനിൽ ആരംഭിച്ച ഹരിത കൃഷി കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ വഴിയോര വിപണി നടത്തുന്നത്.  

tRootC1469263">

Tags