അന്നമ്മയ്ക്ക് വീട്, ആരോഗ്യമന്ത്രിയുടെ സത്വര നടപടി

google news
aaaa

പത്തനംതിട്ട : വിധവയായ അന്നമ്മയ്ക്ക് ഇനി സര്‍ക്കാരിന്റെ കരുതലില്‍ അന്തിയുറങ്ങാം. കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്തിലെത്തി അന്നമ്മ തന്റെ ദുരിതക്കഥ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു. അന്നമ്മയുടെ അവസ്ഥ കേട്ട ആരോഗ്യമന്ത്രി ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീട് നല്‍കാന്‍ സത്വര നടപടി സ്വീകരിക്കുകയായിരുന്നു. വെച്ചൂച്ചിറ പഞ്ചായത്തില്‍ പതിനാലാം വാര്‍ഡിലാണ് അന്നമ്മ എഴുപത്തിയഞ്ചുകാരിയായ മാതാവിനൊപ്പം താമസിക്കുന്നത്.

സ്വന്തമായി വീടില്ലാത്ത ഇവര്‍ ആകെയുള്ള ഭൂമിയില്‍ പടുത കെട്ടിയാണ് താമസിക്കുന്നത്. വീട് വയ്ക്കുന്നതിന് വേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും 226 ആണ് നമ്പര്‍. ഇക്കാര്യം അന്നമ്മ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അപേക്ഷക വിധവയാണെന്നത് പരിഗണിച്ച് മാനദണ്ഡപ്രകാരം ലിസ്റ്റില്‍ മുന്‍ഗണന നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനേയും ലൈഫ് മിഷന്‍ കോ- ഓര്‍ഡിനേറ്ററേയും ആരോഗ്യമന്ത്രി ചുമതലപ്പെടുത്തിയതോടെ നിറചിരിയോടെയാണ് അന്നമ്മ മടങ്ങിയത്

Tags