മുട്ടകളുടെ വൈവിധ്യവുമായി മൃഗസംരക്ഷണവകുപ്പിന്റെ സ്റ്റാള്‍

google news
gj

പത്തനംതിട്ട  :  ഒട്ടകപക്ഷിയുടെ മുട്ട കണ്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ ജില്ലാ സ്റ്റേഡിയത്തിലേക്ക് പോരൂ. വിവിധതരം പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനവും വിപണവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് മൃഗസംരക്ഷണവകുപ്പ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.

ഒട്ടകപക്ഷി മുതല്‍ കരിങ്കോഴി വരെയുള്ള പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനം കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. വിവിധയിനം താറാവുകളുടെയും കോഴികളുടെയും മുട്ടകളും ഇവിടുണ്ട്. കൂടാതെ, അലങ്കാരകോഴിയായ സില്‍വര്‍ സീ ബ്രൈറ്റിന്റെ മുട്ടയും സ്റ്റാളിലുണ്ട്. പ്രധാന പവലിയന് അകത്ത് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ലഘു ലേഖകളും വിതരണം ചെയ്യുന്നുണ്ട്.

Tags